വര്‍ണകാഴ്ചയൊരുക്കി മത്സ്യവകുപ്പ് സ്റ്റാള്‍
മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യയുമായി മത്സ്യ വകുപ്പിന്റെ സ്റ്റാള്‍. സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ ശ്രദ്ധേയമായി ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍. അക്വേറിയത്തിലെ കുഞ്ഞന്‍ വര്‍ണ മത്സ്യം 'ഗ്ലോ വിഡോ ടെട്രാ' കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പാലെ ആകര്‍ഷിക്കുന്നു. വരാലും ഗോള്‍ഡ് ഫിഷും ജുവല്‍ സിക്ലിഡും ഫ്രഷ് വാട്ടര്‍ ക്രേ ഫിഷുമുള്‍പ്പെടെ വര്‍ണ കാഴ്ചകളാണ് സ്റ്റാളില്‍. സംയോജിത മത്സ്യ കൃഷി, കൂടു കൃഷി എന്നീ നൂതന കൃഷി രീതികളുടെ പ്രവര്‍ത്തനമാതൃകകളുമുണ്ട്. അലങ്കാരത്തിനൊപ്പം അറിവും പകരുകയാണ് സ്റ്റാളിന്റെ ലക്ഷ്യം.
മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യ ലളിതമായി അവതരിപ്പിച്ചും ഗുണമേന്മയാര്‍ന്ന മത്സ്യവിഭവങ്ങളെ പരിചയപെടുത്തിയും സ്റ്റാള്‍ ജനപ്രീതി നേടി. വകുപ്പിന്റെ വാണിജ്യ സ്റ്റാളില്‍ സാഫ് (സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന മത്സ്യ ഉല്‍പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മീന്‍ അച്ചാറുകള്‍, ഉണക്കമീന്‍ തുടങ്ങി ഗുണമേന്മയാര്‍ന്ന വിവിധ മത്സ്യവിഭവങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. വകുപ്പിന്റെ വിവിധ പദ്ധതികളെപ്പറ്റി മാര്‍ഗനിര്‍ദേശവും സ്റ്റാളിലുണ്ട്.
ചിത്രം : ഫിഷറീസ്
എന്റെ കേരളം മേളയില്‍ മത്സ്യവകുപ്പിന്റെ സ്റ്റാള്‍
- Log in to post comments