Post Category
*മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ ഇടാക്കി*
അലക്ഷ്യമായി ജൈവ -അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചതിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന കിവി ഫ്രൂട്ട്സ്, കപ്പിൽ ഫ്രൂട്ട്സ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് 5000 രൂപ ജില്ലാ എൻ ഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ഈടാക്കി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ടി കെ സുരേഷ്, സ്ക്വാഡ് അംഗം എം ബി ലീബ, ടി ആർ രസിക, വെള്ളമുണ്ട ഹെൽത്ത് ഇൻസ്പെക്ടർ സുരഭി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
date
- Log in to post comments