ഷഹബാസ് കേസ് - തടഞ്ഞു വച്ച പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
കോഴിക്കോട് താമരശ്ശേരിയിലെ എളേറ്റിൽ എം.ജെ.എച്ച്.എസ് ലെ മാസ്റ്റർ മുഹമ്മദ് ഷഹബാസ് - ന്റെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ആറ് വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം താത്കാലികമായി തടഞ്ഞു വച്ചിരുന്നു. ബഹു. കേരള ഹൈക്കോടതിയുടെ 20.05.2025 ൽ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പെരിന്തൽമണ്ണ താഴേക്കാട് പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം തടഞ്ഞു വച്ചിരുന്നതും ഉടൻ പ്രസിദ്ധപ്പെടുത്തും.
ഈ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
പി.എൻ.എക്സ് 2184/2025
- Log in to post comments