Skip to main content

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റെഡ് അലർട്ട് സൂചിപ്പിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രദേശങ്ങളിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. മലവെള്ളപ്പാച്ചിൽമിന്നൽ പ്രളയംമണ്ണിടിച്ചിൽവെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾക്ക് ഈ മഴ കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മേയ് 24ന് കണ്ണൂർകാസറഗോഡ് ജില്ലകളിലുംമേയ് 25ന് മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകളിലുംമേയ് 26ന് പത്തനംതിട്ടഇടുക്കിമലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് മേയ് 23ന് തൃശ്ശൂർമലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകളിലുംമേയ് 24ന് പത്തനംതിട്ടകോട്ടയംഎറണാകുളംഇടുക്കിതൃശ്ശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട് ജില്ലകളിലും പ്രഖ്യാപിച്ചു. മേയ് 25ന് പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശ്ശൂർപാലക്കാട്മേയ് 26ന് കോട്ടയംഎറണാകുളംതൃശ്ശൂർപാലക്കാട്മേയ് 27ന് പത്തനംതിട്ടഇടുക്കികോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കും.

അതിതീവ്ര മഴ മൂലം മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്ഈ പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാമെന്നതിനാൽഈ മേഖലകളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽഅടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അപകടകരമായ മരങ്ങൾബോർഡുകൾമതിലുകൾ എന്നിവ സുരക്ഷിതമാക്കാനും അധികൃതരെ വിവരമറിയിക്കാനും നിർദേശമുണ്ട്. 

നദികൾ മുറിച്ചുകടക്കുകകുളിക്കുകമീൻപിടിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കണം. അനാവശ്യ യാത്രകൾപ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള വിനോദ സഞ്ചാരംമഴ മുന്നറിയിപ്പ് മാറുന്നതുവരെ നിർത്തിവയ്ക്കണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിലും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത വേണം. തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാൽമത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കുകയും അപകട മേഖലകളിൽ താമസിക്കുന്നവർ മാറിത്താമസിക്കുകയും വേണം.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും അധികൃതരുമായി ബന്ധപ്പെടാൻ തയ്യാറാവണമെന്നും നിർദേശമുണ്ട്.

പി.എൻ.എക്സ് 2231/2025

date