Post Category
ഫാഷൻ ഡിസൈൻ കോഴ്‌സ് അപേക്ഷാ തീയതി നീട്ടി
കൊല്ലത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 10 വരെ നീട്ടി. കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22-ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0474-2547775, 9447710275, 0471-2560327.
പി.എൻ.എക്സ് 2324/2025
date
- Log in to post comments