Post Category
ടെണ്ടർ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സ്കോൾ-കേരളയിലെ കോഴ്സുകളുടെ ഫീസ് ഓൺലൈനായി ശേഖരിക്കുന്നതിന് സ്വന്തമായി പെയ്മെന്റ് ഗേറ്റ് വേ സംവിധാനമുള്ള ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും ടെണ്ടർ/ക്വട്ടേഷൻ ക്ഷണിച്ചു. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, യു.പി.ഐ ഇവ വഴി പണമടയ്ക്കാൻ ഗേറ്റ് വേയിൽ സൗകര്യമുണ്ടാകണം. താൽപ്പര്യമുള്ള ബാങ്കുകൾ ടെണ്ടർ/ക്വട്ടേഷൻ മുദ്രവച്ച കവറിൽ നേരിട്ടോ സ്പീഡ് പോസ്റ്റോ രജിസ്റ്റേഡ് തപാലോ വഴിയോ ജൂൺ 5 ന് രാവിലെ 10 നകം ലഭിക്കും വിധം അയക്കണം. വിലാസം: സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-695012. ഫോൺ 0471-2342950.
പി.എൻ.എക്സ് 2335/2025
date
- Log in to post comments