Post Category
അപേക്ഷ ക്ഷണിച്ചു
ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പറെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി.ടെക് ആണ് കുറഞ്ഞ യോഗ്യത. Laravel and PostgreSQL, React.js, Python and Machine Learning, AWS (അഭികാമ്യം) എന്നീ ഡൊമൈനുകളിൽ പരിചയമുള്ളവരാകണം അപേക്ഷകർ. പ്രതിമാസ വേതനം 50,000 രൂപ. സൗജന്യ താമസ സൗകര്യം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ Idukkidmproject@gmail.com ൽ ജൂൺ 3-ന് മുൻപ് ബയോഡാറ്റ അയക്കണം. അഭിമുഖം ഓൺലൈൻ ആയി നടത്തും.
പി.എൻ.എക്സ് 2421/2025
date
- Log in to post comments