Skip to main content

നിയമസഭാ സമിതി കോഴിക്കോട് യോഗം ചേരും

കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ജൂൺ 10 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലായിരിക്കുന്നതും കോഴിക്കോട് ജില്ലയിൽ നിന്നും സമിതിക്ക് ലഭിച്ചതുമായ ഹർജികളിന്മേൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ഹർജിക്കാർ എന്നിവരുമായി ചർച്ചചെയ്തു തെളിവെടുപ്പു നടത്തും, പുതിയ പരാതികൾ സ്വീകരിക്കുകയും ചെയ്യും. താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും യോഗത്തിൽ നേരിട്ട് ഹാജരായി സമിതി മുൻപാകെ പുതിയ പരാതികൾ സമർപ്പിക്കാം. പരാതികളിൽ മേൽവിലാസത്തിനൊപ്പം ഫോൺ നമ്പർ കൂടി രേഖപ്പെടുത്തണം.

പി.എൻ.എക്സ് 2495/2025

date