Skip to main content

ആപ്ദമിത്ര സിവില്‍ ഡിഫന്‍സ് : അപേക്ഷ ക്ഷണിച്ചു

ജില്ലാ മേരാ യുവ ഭാരത് (നേഹ്‌റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിന് സിവില്‍ ഡിഫന്‍സ് ടീമിനെ തയ്യാറാക്കുന്നതിന് യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്   ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. പ്രായപരിധി 40. ആര്‍ട്‌സ് ആന്റ്  സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍, മേരാ യുവ ഭാരത്, എന്‍വൈകെഎസ്, എന്‍എസ്എസ് , എന്‍സിസി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയര്‍  വിഭാഗങ്ങളിലുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍ വോളണ്ടിയര്‍ , സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് മുന്‍ഗണന. എമര്‍ജന്‍സി കിറ്റ് , യൂണിഫോം , ഐ ഡി കാര്‍ഡ് , സര്‍ട്ടിഫിക്കറ്റ് , മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും.  ഫോണ്‍ :7558892580, 0468-2962580.

 

date