Skip to main content

എം.സി.എ: 15 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ജൂൺ 15 വരെ അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ ജൂൺ 29ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്www.lbscentre.kerala.gov.inഫോൺ: 0471 2324396, 2560361, 2560327.

പി.എൻ.എക്സ് 2580/2025

date