അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐ.ടി.ഐകളിലായി 14 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് 308 സീറ്റുകൾ സംവരണം ചെയ്തിട്ടുള്ളതിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കണം. APPLY NOW-ൽ I.T.I Training Programme എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനയോഗ്യത പത്താം ക്ലാസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്നും സ്റ്റൈപന്റ് നൽകും.
അഡ്മിഷൻ ലഭിക്കുന്ന ഗവ. ഐ.ടി.ഐ കളും ഗ്രേഡുകളും
ധനുവച്ചപുരം - വയർമാൻ, ചാക്ക- ടർണർ, ആറ്റിങ്ങൽ - മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കൊല്ലം-മെക്കാനിക്ക് ഡീസൽ, ഏറ്റുമാനുർ - വെൽഡർ/ഫിൽറ്റർ ചെങ്ങന്നൂർ - മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കളമശ്ശേരി - ഫിറ്റർ, ചാലക്കുടി - ടെക്നിക്കൽ പവർ ഇലക്ട്രോണിക്ക് സിസ്റ്റംസ്, കട്ടപ്പന - വെൽഡർ, മലമ്പുഴ - ഇലക്ട്രീഷ്യൻ, അഴിക്കോട് - ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കോഴിക്കോട് - റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങ് ടെക്നീഷ്യൻ, കണ്ണൂർ - ഇലക്ട്രോണിക്ക് മെക്കാനിക്ക്.
പി.എൻ.എക്സ് 2594/2025
- Log in to post comments