Skip to main content

മഹിളാപ്രധാൻ ഏജന്റുമാരെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം ജില്ലയിൽ മഹിളാപ്രധാൻ ഏജന്റായി ബാലരാമപുരം പോസ്റ്റോഫീസ് മുഖേന പ്രവർത്തിക്കുന്ന ഡി. അംബിക, പൂവാർ പോസ്റ്റോഫീസ് മുഖേന  പ്രവർത്തിക്കുന്ന ജയകുമാരി ജെ എന്നിവരെ സസ്പെന്റ് ചെയ്തു. ഏജൻസി പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലും ഏജൻസി ചട്ടപ്രകാരം നിക്ഷേപകരിൽ നിന്നും കൈപ്പറ്റിയ മാസത്തവണകൾ ഒടുക്കാത്തതിനാലും നിരവധി തവണ താക്കീത് നൽകിയിട്ടും വീഴ്ച ആവർത്തിക്കുന്നതിനാലുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഈ ഏജന്റുമാർ മുഖേന പോസ്റ്റോഫീസിൽ ആർ.ഡി നിക്ഷേപം നടത്തി വരുന്ന മുഴുവൻ നിക്ഷേപകരും അതാത് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. പരാതിയുള്ളവർ പാറശ്ശാല ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടണം. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ പണമിടപാടും ഈ മഹിളാപ്രധാൻ ഏജന്റുമാരുമായി നടത്താൻ പാടില്ലായെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.

മഹിളാപ്രധാൻ ഏജന്റുമാരുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാവുന്നതാണ്. ഫോൺ നം. 0471-2478731.

പി.എൻ.എക്സ് 2629/2025 

date