Post Category
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം
സംസ്ഥാന ദേശീയ അന്തർ ദേശീയതലത്തിൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നിശ്ചിത കാലയളവിൽ പരിശീലനം, പോഷകാഹാരം എന്നിവയ്ക്കും ദേശീയ അന്തർ ദേശീയ തലങ്ങളിൽ നടക്കുന്ന സൗന്ദര്യമത്സരങ്ങൾ, മറ്റ് കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയായ 'പ്രതിഭ' പദ്ധതി പ്രകാരമുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കാം. അപേക്ഷകൾ, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ www.sjd.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽവിവരങ്ങൾക്ക്: 0471-2306040.
പി.എൻ.എക്സ് 2861/2025
date
- Log in to post comments