Skip to main content
ചൊവ്വാഴ്ച്ച കണ്ണൂർ വി കെ കൃഷ്ണ മേനോൻ വനിത കോളേജിൽ നടന്ന വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ  മേഖലാതല യോഗത്തില്‍ മുഖ്യമന്ത്രി.

ബീനാച്ചി എസ്റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ബീനാച്ചി എസ്റ്റേറ്റിലെ പട്ടയ പ്രശ്‌നം പരിഹരിക്കാന്‍  മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച്ച കണ്ണൂർ വി കെ കൃഷ്ണ മേനോൻ വനിത കോളേജിൽ നടന്ന വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ മേഖലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള  ബീനാച്ചി എസ്റ്റേറ്റിലെ 224.3100 ഹെക്ടര്‍ ഭൂമിയിലെ 64.95 ഹെക്ടറിൽ 1955 മുതല്‍ 160 കർഷക കുടുംബങ്ങള്‍ കയ്യേറി താമസിക്കുകയാണ്. ഈ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് പട്ടയത്തോടെ തിരിച്ച് നല്‍കണമെന്ന വിഷയത്തിലാണ് തീരുമാനം. റവന്യൂ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് സര്‍ക്കാറുമായി സംയുക്ത പഠനം നടത്തി വേഗത്തില്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

date