Skip to main content

കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം പി.ടി.പി നഗർ ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്- കേരളയിൽ (STI-K) മോഡേൺ ഹയർ സർവെ (RTK, RETS, CORS, Total Station & GPS), ചെയിൻ സർവെ കോഴ്സുകൾ ഉടൻ ആരംഭിക്കും. ഹയർ സർവെയിലേക്ക് ഐ.ടി.ഐ സർവെ/ സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ, ബി.ടെക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി തത്തുല്യ യോഗ്യതയാണ് ചെയിൻ സർവെ കോഴ്സിന്റെ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0471 2965099.

പി.എൻ.എക്സ് 3032/2025

date