Skip to main content

പി.ജി.ദന്തൽ പ്രവേശനം: പ്രൊഫൈൽ പരിശോധിക്കുന്നതിനുള്ള തീയതി നീട്ടി

കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലും സ്വാശ്രയ ദന്തൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ പി.ജി.ദന്തൽ കോഴ്സുകളിലേയ്കുള്ള പ്രവേശനത്തിനായി www.cee.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി ജൂലൈ 4ന് 11 AM വരെയായി ദീർഘിപ്പിച്ചു. ഹെൽപ് ലൈൻ നമ്പർ : 0471 - 2332120, 2338487.

പി.എൻ.എക്സ് 3052/2025

date