Skip to main content

സ്പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കിലതളിപറമ്പകണ്ണൂർ) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പ ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ലീഡർഷിപ്പ് (KILA - IPPL) 2025-26 അദ്ധ്യയന വർഷത്തിൽ എംഎ സോഷ്യൽ എന്റർപ്രണർഷിപ് ആൻഡ് ഡെവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (റഗുലർ) കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു. 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദമുള്ളവർക്കു അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് ഇ ഗ്രാന്റ്സ് ലഭിക്കും. മുൻഗണനാടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഇതുവരെ അപേക്ഷിക്കാത്തവർക്ക് ജുലൈ 16 മുതൽ 18 തീയതി വരെ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ0460 2200904, 98950941109061831907.

പി.എൻ.എക്സ് 3197/2025

date