Skip to main content

ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: സ്കോർ പരിശോധിക്കാം

2025 - ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി വിദ്യാർത്ഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും NATA സ്കോറും സൂഷ്മപരിശോധനയ്ക്കുശേഷം വിദ്യാർത്ഥികൾക്ക് പരിശോധനയ്ക്കായി www.cee.kerala.gov.in  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ 'KEAM 2025-Candidate Portal’ എന്ന ലിങ്കിലൂടെ ജൂലൈ 16  രാത്രി 11.59 വരെ വിദ്യാർത്ഥികൾക്ക് മാർക്ക്‌/ NATA സ്‌കോർ വിവരങ്ങൾ പരിശോധിക്കാം. അപ്‌ലോഡ്‌ ചെയ്ത മാർക്ക് ലിസ്ററുകളിൽ അപാകതകൾ ഉണ്ടായിരുന്നവർക്ക് അവരുടെ മാർക്കുകൾ പരിശോധനാവേളയിൽ ദൃശ്യമാകുന്നതല്ല. അത്തരക്കാർ ആവശ്യമായ മാർക്ക് ലിസ്റ്റുകൾ / അപാകത ഇല്ലാത്ത വ്യക്തമായ മാർക്ക് ലിസ്റ്റുകൾ വെബ്പേജിലൂടെ അപ്‌ലോഡ്‌ ചെയ്യണം ഫോൺ നമ്പർ : 0471 23232120, 2338487.

പി.എൻ.എക്സ് 3255/2025

date