Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ട്രോളിംഗ് നിരോധന കാലയളവിനു ശേഷം ജൂലൈ 21 അർദ്ധരാത്രി മുതൽ 2026 ജൂൺ 9 അർദ്ധരാത്രി വരെ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 17 ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് മുമ്പായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് 3.30 ന് ഹാജരാകുന്ന ക്വട്ടേഷണർമാരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് (ഫോൺ 0471 -2480335, 2481118, 9496007035.
പി.എൻ.എക്സ് 3258/2025
date
- Log in to post comments