Skip to main content

*അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്*

 

ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍  ജൂനിയര്‍,സീനിയര്‍ ജില്ലാതല അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 8,9 തിയതികളില്‍ മുണ്ടേരി എം.കെ.ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്നു. 14,16,18,20 വയസുള്ള പുരുഷ- വനിതാ വിഭാഗകാര്‍ക്ക് ട്രാക്ക്, ജംപ്സ്, ത്രോസ് ഇനങ്ങളില്‍ മത്സരിക്കാം.  മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കേരള അത്ലറ്റിക്സ് അസോസിയേഷന്റെ 10 അക്ക ഡിജിറ്റല്‍ നമ്പര്‍ വാങ്ങേണ്ടതാണ്. ഓഗസ്റ്റ് രണ്ട് വരെ എന്‍ട്രികള്‍ സ്വീകരിക്കും. ജില്ലാ അത്ലറ്റിക്സ് അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍ 9847884242.

date