Skip to main content
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ ബെയ്‌ലി സംരംഭകര്‍ക്ക് പരിശീലനം നല്‍കി

*ബെയ്‌ലി സംരംഭകര്‍ക്ക് പരിശീലനം നല്‍കി*

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ ബെയ്‌ലി സംരംഭകര്‍ക്ക് പരിശീലനം നല്‍കി. ദുരന്ത ബാധിത പ്രദേശത്തെ വനിതകളുടെ ജീവിത മാര്‍ഗ്ഗത്തിനായി സ്ഥാപിച്ച ബെയ്‌ലി ബാഗ്, ബെയ്‌ലി കുട നിര്‍മ്മാണ യൂണിറ്റുകളിലെ വനിതകള്‍ക്ക് ലൈറ്റ്ഹൗസ് കണ്‍സണ്‍ടിങ്  ആന്‍ഡ് ഇനിഷ്യേറ്റിവ്‌സ് സ്ഥാപനമാണ് പരിശീലനം നല്‍കിയത്. ബെയ്‌ലി യൂണിറ്റിനായി ലൈറ്റ്ഹൗസ് തയ്യാറാക്കിയ ബിസിനസ് ഡവലപ്പ്‌മെന്റ് പദ്ധതി രേഖ യൂണിറ്റിന്റെ ഭാരവാഹികള്‍ക്ക് കൈമാറി. സംരംഭത്തിനാവശ്യമായ അടിസ്ഥാന കാര്യങ്ങള്‍, ലീഡര്‍ഷിപ്പ് പരിശീലനം, ആശയവിനിമയം തുടങ്ങീയ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ബെയ്‌ലി ബാഗിന്റെ യൂണിറ്റിലെ 12 പേരും ബെയ്‌ലി കുടനിര്‍മ്മാണ യൂണിറ്റിലെ 8 പേരും പരിശീലനത്തില്‍ പങ്കെടുത്തു. ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനത്തിന് ഐനെസ്റ്റ് പ്രതിനിധികളായ ശേഷാദ്രി, അശ്വിന്‍,  അന്‍ജന ജോസഫ്  എന്നിവർ നേതൃത്വം നൽകി.  ഡോ ഷാനവാസ്,  സൂപ്പി കല്ലങ്കോടന്‍,  എന്നിവര്‍ സംസാരിച്ചു.

 

date