Skip to main content

ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025-26 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളിൽ കേരളത്തിലെ 4 ഗവൺമെന്റ് കോളേജുകളിലെ മുഴുവൻ സീറ്റുകളിലും, 17 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിൽ 50% സർക്കാർ സീറ്റുകളിലും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in ലൂടെ ജൂലൈ 27 രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ ലഭിക്കും. ഹെൽപ്പ് ലൈൻ നമ്പർ : 0471 - 2332120, 2338487.

പി.എൻ.എക്സ് 3395/2025

date