Post Category
എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം ഇന്റർവ്യൂ 25 ന്
കേരള സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ സ്ഥാപനമായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം.ബി.എ. പ്രോഗ്രാമിന്റെ മാറ്റിവച്ച അഡ്മിഷൻ ജൂലൈ 25 ന് നടത്തും. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി. യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് അൻപതു ശതമാനം മാർക്കോടുകൂടിയ ബിരുദവും KMAT/CMAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്‌മെന്റ് സൗകര്യവും നൽകും. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌ക്കഷനും ഇന്റർവ്യൂവും ജൂലൈ 25 രാവിലെ 10.30 ന് കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : www.kittsedu.org, 9645176828 / 9446529467.
പി.എൻ.എക്സ് 3433/2025
date
- Log in to post comments