Post Category
സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ജൂലൈ 26 ന് (ശനി)
കലഞ്ഞൂര്‍ പറയംകോട് 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ജൂലൈ 26 ന് (ശനി) രാവിലെ ഒമ്പതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. പറക്കോട് സിഡിപിഒ അലിമ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 39. 65 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംപി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി പുഷ്പവല്ലി, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments