Post Category
ഹരിതം ലഹരിരഹിതം
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ 'ഹരിതം ലഹരിരഹിതം 'പരിപാടി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്നു. ജൂലൈ 28 രാവിലെ 10 ന് അടൂര്‍ സെന്റ്.സിറിള്‍സ് കോളജില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യ സന്ദേശം നല്‍കും. പ്രകൃതി സംരക്ഷണത്തെകുറിച്ച് കൃഷിവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എന്‍ ഷിബു കുമാര്‍ ക്ലാസെടുക്കും.
date
- Log in to post comments