Skip to main content

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലുംകോഴിക്കോട് സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് കോഴ്‌സ്/കോളേജ് ഓപ്ഷൻ സമർപ്പണം ജൂലൈ 28 മുതൽ ജൂലൈ 29 വരെ നൽകാം. ഓപ്ഷൻ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.

പി.എൻ.എക്സ് 3496/2025

date