Skip to main content

ക്ലീൻ കേരളയിൽ ഇലക്ട്രിക്കൽ എൻജിനിയർ

        ക്ലീൻ കേരള കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനിയറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രതിദിനം 1270 രൂപയാണ് പ്രതിഫലം. പ്രായപരിധി 35 വയസ്, നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ആഗസ്റ്റ് 5 നകം മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതയ്ക്കാട്, തിരുവനന്തപുരം 10 എന്ന വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്സ് 3497/2025

date