Skip to main content

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിൽ (കിറ്റ്സ്‌) താത്കാലിക അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്‌ പ്രൊഫസർ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ എം.ബി.എ.(ട്രാവല്‍ ആന്റ് ടൂറിസം) / എം.ടി.ടി.എം. / എം.ടി.എ. / ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, UGC-NET യോഗ്യതയും ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്ഡികാര്‍ക്ക്‌ മുന്‍ഗണന ലഭിക്കും. പ്രായം 01.01.2025-ല്‍ 50 വയസ്സ്‌ കവിയരുത്‌. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ “ഡയറക്ടര്‍, കിറ്റ്സ്‌, തൈക്കാട്, തിരുവനന്തപുരം - 14” എന്ന വിലാസത്തില്‍ ആഗസ്റ്റ് 5 ന് മുന്‍പായി ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, ഫോണ്‍: 0471-2327707 / 2329468.

പി.എൻ.എക്സ് 3499/2025

date