Post Category
ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്‍
ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിന് വൃക്ഷത്തൈ കൈമാറ്റ പരിപാടിയുമായി ഹരിതകേരളം മിഷന്‍. ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് പരിപാടി. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുക എന്നിവയാണ് ലക്ഷ്യം. സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൃക്ഷത്തൈ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്തുകളിലും തൈ നടും. സെപ്തംബര്‍ 30 നകം ഒരുകോടി വൃക്ഷത്തൈകള്‍ നടുകയാണ് ലക്ഷ്യമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ അറിയിച്ചു.
date
- Log in to post comments