Post Category
വനിതകൾക്ക് സംരംഭകത്വ വികസന പരിശീലനം
തിരുവനന്തപുരം ജില്ലയിലെ വനിതകൾക്കായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് പരിശീലനം. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് യാത്ര ബത്ത ലഭിക്കും. അപേക്ഷകൾ ആഗസ്റ്റ് 15ന് മുൻപായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ Ground Floor, Transport Bhavan, East fort, Attakulangara P O, Thiruvananthapuram 695023 എന്ന അഡ്രസ്സിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2328257, 9496015005, 9496015006.
പി.എൻ.എക്സ് 3557/2025
date
- Log in to post comments