സി.എം.ഡി പ്രഭാഷണ പരിപാടി ഡിസംബർ 30ന്
സമകാലിക വിഷയങ്ങളിൽ പൊതുചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്റ് (CMD) സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ രണ്ടാമത്തെ പരിപാടി ഡിസംബർ 30 ന് നടക്കും. തൈക്കാട് സി.എം.ഡി ഹാളിൽ വൈകുന്നേരം 5 മുതൽ 7 വരെ നടക്കുന്ന പരിപാടിയിൽ 'പരിസ്ഥിതി, സമൂഹം, സാങ്കേതികവിദ്യ, കാട്ടാക്കടയുടെ വികസന പാഠങ്ങൾ' എന്ന വിഷയത്തിൽ അഡ്വ. ഐ.ബി സതീഷ് എം.എൽ.എ സംസാരിക്കും. പൊതുപ്രവർത്തകർ, ഗവേഷകർ, അക്കാദമിഷ്യന്മാർ, ഉദ്യോഗസ്ഥർ, യുവാക്കൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ഈ പ്രഭാഷണ പരമ്പര വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും പൗരബോധവും വളർത്താൻ സഹായിക്കുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സി.എം.ഡി വെബ്സൈറ്റ് വഴിയോ https://forms.office.com/r/seEnEHeh06 ലിങ്ക് മുഖേനയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 8714259111, 0471 2320101.
പി.എൻ.എക്സ് 6157/2025
- Log in to post comments