Skip to main content

ഐ ഐ ഐ സി യിൽ പിന്നാക്ക വിഭാഗത്തിലെ 200 വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം

കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന 200 വിദ്യാർത്ഥികൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവർക്ക് കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നീഷ്യൻ ലെവൽ 4അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3പ്ലസ് വൺ വിജയിച്ചവർക്ക് എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4മെക്കാനിക് ഹൈഡ്രോളിക് ലെവൽ 4,പ്ലസ് ടു വിജയിച്ചവർക്കുള്ള പ്ലംബർ ജനറൽ ലെവൽ 4 എന്നിവയിലാണ് പരിശീലനം.

ഒരു പരിശീലനത്തിൽ നാൽപതു പേർ വീതം ആകെ 200 പേർക്കാണ്  അവസരം.  സംസ്ഥനമൊട്ടാകെയുള്ള ഒബിസി വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

ഒരു വിദ്യാർത്ഥിക്ക് ഫീസിനത്തിൽ 25,000 രൂപയാണ് വകുപ്പ് ഐ ഐ ഐ സിക്ക് അനുവദിക്കുന്നത്. താമസം ,ഭക്ഷണ ചെലവ്  തെരെഞ്ഞെടുക്കപ്പെടുന്നവർ  സ്വന്തമായി വഹിക്കേണ്ടതായി വരും.  കോഴിക്കോട് ജില്ലയിൽ വടകര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഐ ഐ ഐ സിയുടെ നടത്തിപ്പ് ചുമതല നിർവഹിക്കുന്നത്. 

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾവരുമാന സർട്ടിഫിക്കറ്റ്ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ നേരിട്ട് ഹാജരാവുക. അപേഷിക്കുവാനുള്ള അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക്  8078980000, വെബ്‌സൈറ്റ്: www.iiic.ac.in.

പി.എൻ.എക്സ്. 274/2026

date