Skip to main content

പി.ജി. മെഡിക്കൽ പ്രവേശനം: ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

2025 ലെ പി.ജി. മെഡിക്കൽ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് അവസരം നൽകിയിരുന്നു. ഇത്തരത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും കൂടി ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ മെറിറ്റ് ലിസ്റ്റ്,   കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.

പി.എൻ.എക്സ്. 647/2026

date