മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് നമ്പർ: സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു
തീരദേശവാസികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും വീട്ടുനമ്പർ അനുവദിക്കുന്നത് സംബന്ധിച്ച് പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സമിതി. ഫെബ്രുവരി 24ലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
2019 ലെ കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) വിജ്ഞാപനപ്രകാരം തീരദേശത്ത് വീട് നിർമ്മിക്കാനും പുനർനിർമ്മിക്കാനും അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഈ വീടുകൾക്ക് മൂന്നിരട്ടി നികുതി അടയ്ക്കേണ്ടി വരുന്ന U/A നമ്പർ മാത്രമാണ് ലഭിക്കുന്നത്. തീരവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും അർഹമായ രീതിയിൽ ഈ വീടുകളെ ക്രമീകരിച്ച് U/A നമ്പരിൽ നിന്ന് ഒഴിവാക്കണമെന്ന റിട്ട. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാർശ പരിഗണിച്ചാണ് സർക്കാർ നടപടി. വീട്ടുനമ്പർ അനുവദിക്കുന്ന കാര്യത്തിൽ അടിയന്തരമായി നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പി.എൻ.എക്സ്. 932/2026
- Log in to post comments