Post Category
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ പൊതു വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 5 ന് 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് : 0471-2418317.
പി.എൻ.എക്സ്. 933/2026
date
- Log in to post comments