Skip to main content

*116 പ്രചാരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു*

 

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച 116 സാമഗ്രികള്‍ നീക്കം ചെയ്തു.  ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍  സ്ഥാപിച്ച 69 പോസ്റ്ററുകള്‍, 14 ബാനറുകള്‍ മൂന്ന് മറ്റ് പ്രചരണ സാമഗ്രികളും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 26 പോസ്റ്ററുകളും നാല് ബാനറുകളും ഉള്‍പ്പെടുന്നു.

 

date