Skip to main content

*വോട്ടര്‍മാര്‍ക്ക് സൗജന്യ ട്രക്കിങ്*

 

വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഏപ്രില്‍ 9) വോട്ടര്‍മാര്‍ക്ക് ചീങ്ങേരി കുന്നുകളിലേക്ക് ട്രക്കിങിനായി  സൗജന്യ പ്രവേശനം അനുവദിക്കും. വോട്ട് ചെയ്തതിന്റെ തെളിവായി മഷി പുരട്ടിയ വിരല്‍ കാണിക്കുന്നവര്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പ്രവേശനം സൗജന്യമായിരിക്കും. വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച്  പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, വോട്ടര്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. വോട്ട് ചെയ്യൂ, ഉയരങ്ങളിലേക്ക് ഉയരൂ എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന പരിപാടി വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനാധിപത്യ ബോധവത്കരണത്തിനുള്ള വേദികളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. സഞ്ചാരികളും നാട്ടുകാരും അവസരം പ്രയോജനപ്പെടുത്തി വോട്ടവകാശം വിനിയോഗിക്കണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

date