Skip to main content
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വോട്ട് ചിലപ്പ് ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾ

*വോട്ട് ചിലപ്പ് ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു -രണ്ടാം ഘട്ട മത്സരം നാളെ മുതൽ*

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ സോഷ്യൽ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വോട്ട് ചിലപ്പ് ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 823 പേർ പങ്കെടുത്ത മത്സരത്തിൽ സനു ജോസ് ഒന്നാം സ്ഥാനവും അഖില്‍ കൃഷ്ണന്‍ രണ്ടാം സ്ഥാനവും ഖുറൈസിമോള്‍ മൂന്നാം സ്ഥാനവും നേടി. ഗൂഗിൾ ഫോമിലൂടെ നടത്തിയ ക്വിസ് മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകിയ 88 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുത്തത്. ഡെപ്യൂട്ടി കളക്ടര്‍ കെ.കെ ബിനി നറുക്കെടുപ്പിന് നേതൃത്വം നല്‍കി.  വിജയികള്‍ക്കുള്ള മെമെന്റോയും സമ്മാനവും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍ വിതരണം ചെയ്തു. 

എല്ലാ വോട്ടർമാരെയും സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക, നിർഭയമായി വോട്ട് ചെയ്യാൻ പൊതുജനങ്ങളെ സന്നദ്ധരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ ഭരണകൂടം വോട്ട് ചിലപ്പ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചത്. മാർച്ച് 26 മുതൽ ഏപ്രിൽ ആറ് വരെയായിരുന്നു ആദ്യഘട്ട മത്സരം. രണ്ടാം ഘട്ട ക്വിസ് മത്സരത്തിന്റെ പോസ്റ്റർ വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കും. ഏപ്രിൽ ഒൻപത് മുതൽ 15 വരെയായിരിക്കും രണ്ടാം ഘട്ടം.

date