Skip to main content
സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച്  ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ഉദ്ഘാടനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍  നിര്‍വഹിക്കുന്നു

സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

പതിനാറാമത് സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ല /ചാര്‍ജ്തല  ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ഉദ്ഘാടനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍  നിര്‍വഹിച്ചു.
ഏപ്രില്‍ 26 വരെ രണ്ട് ബാച്ചുകളിലായി രാവിലെ 10 മുതല്‍ 5.30 വരെയാണ്  പരിശീലനം.  സെന്‍സസ് ഡയറക്ടറേറ്റ് പ്രതിനിധികളായ കെ ശ്രീകുമാര്‍, സി. കെ കാര്‍ത്തിക എന്നിവരുടെ  നേതൃത്വത്തിലാണ് ക്ലാസ്.

ഭവന പട്ടികപ്പെടുത്തല്‍, ജനസംഖ്യ കണക്കെടുപ്പ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 2026-  27 വര്‍ഷത്തില്‍ സെന്‍സസ് നടത്തും.  ജൂലൈ ഒന്നു മുതല്‍ 31 വരെ പ്രാരംഭഘട്ടമായ ഭവന പട്ടികപെടുത്തല്‍ സംസ്ഥാനത്ത് നടക്കും. ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനം ഏകോപ്പിക്കുന്നതിന് ജില്ല കലക്ടറെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ ജില്ല സെന്‍സസ് ഓഫീസറായും മറ്റ് ജില്ല വകുപ്പ് മേധാവികളെ അഡീഷണല്‍ ജില്ല സെന്‍സസ് ഓഫീസറായും റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരെ സബ് ഡിവിഷണല്‍ സെന്‍സ് ഓഫീസര്‍മാരായും നിയമിച്ചു. തഹസില്‍ദാര്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെ ചാര്‍ജ് സെന്‍സസ് ഓഫീസര്‍മാരായും ചുമതലപ്പെടുത്തി.
 

date