Skip to main content

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

2026 ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും കൂടാതെ ഡൽഹിചെന്നൈബംഗളൂരുമുംബൈബഹറിൻഷാർജകുവൈറ്റ് എന്നിവിടങ്ങളിലും നടത്തിയ 2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ www.cee.kerala.gov.in പ്രസിദ്ധീകരിച്ചു.

ഉത്തരസൂചികയോ ചോദ്യങ്ങളോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ 26 വൈകിട്ട് 5 വരെ ഓരോ ചോദ്യത്തിനും 200 രൂപ വീതം ഓൺലൈനായി അടച്ച് കാൻഡിഡേറ്റ് പോർട്ടൽ വഴി പരാതികൾ സമർപ്പിക്കാം. കാൻഡിഡേറ്റ് പോർട്ടലിലെ 'Answer Key Challenge (Engineering)', 'Answer Key Challenge (Pharmacy)' എന്നീ ലിങ്കുകളിൽ ആവശ്യമുള്ളത് ക്ലിക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാം.

സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽആ ചോദ്യത്തിന് അടച്ച ഫീസ് തിരികെ നൽകുന്നതാണ്. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പറിലായിരിക്കും തുക റീഫണ്ട് ചെയ്യുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്തതോ ഫീസ് അടയ്ക്കാത്തതോ ആയ പരാതികൾ സ്വീകരിക്കുന്നതല്ല. തപാൽ വഴിയോ ഇമെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ഫോൺ0471 23321200471 2338487, 0471 2525300.

പി.എൻ.എക്‌സ്. 1332/2026

date