Skip to main content

സ്കോൾ കേരള: ഡിപ്ലോമ കോഴ്സ് പ്രവേശന തീയതി ദീർഘിപ്പിച്ചു

സ്‌കോൾ- കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് (പീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്സ് - രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. 100 രൂപ പിഴയോടെ മെയ് 22 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗ്ഗനിർദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഓട്ടുംഅനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം. ഫോൺ: 0471 2342950, 2342271, 2342369.

പി.എൻ.എക്‌സ്. 1376/2026

date