Skip to main content

അഭിമുഖം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2026 - 27 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 15 രാവിലെ 11 ന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ  എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 15 രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

പി.എൻ.എക്‌സ്. 1430/2026

date