Post Category
സെന്‍സസ് 2027 : ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം
സെന്‍സസ് 2027 ന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപെട്ട 44 ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. മെയ് 18 മുതല്‍ 23 വരെ രണ്ട് ബാച്ചുകളിലായി ആയിരുന്നു പരിശീലനം. ജില്ല സെന്‍സസ് ഓഫീസറായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എ വിജയന് ഉദ്ഘാടനം ചെയ്തു. സെന്‍സസ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സി. കെ കാര്‍ത്തിക, തിരുവല്ല ആര് ഡി ഒ സീനിയര്‍ സൂപ്രണ്ട് കെ എസ് സിറോഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സെന്‍സസിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന എന്യുമറേറ്റര്മാര് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം മെയ് 28 മുതല്‍ ജൂണ്‍ 23 വരെ ചാര്‍ജ് തലങ്ങളില്‍ നടത്തും.
date
- Log in to post comments