Post Category
*ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു*
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു. 1.10 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ യൂണിഫോം, മഴക്കോട്ട്, തൊപ്പി, കുട, ഹാന്‍ഡ് ഗ്ലൗസ്, ഫസ്റ്റ് എയ്ഡ് കിറ്റ്, സണ്‍ പ്രൊട്ടക്ഷന്‍ ക്രീം, സേഫ്റ്റി ഷൂ, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് സി അജീഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി രനീഷ്, മെമ്പര്‍മാരായ ജസ്റ്റിന്‍ സിറിയക്ക്, എലിസബത്ത്, ബിന്ദു ടീച്ചര്‍, റംല അസീസ്, പി കെ ജോണ്‍, സെക്രട്ടറി കെ.എ മിനി, വി.ഇ.ഒമാരായ ഷൈല, മുഹമ്മദ് ഷഹീര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments