Skip to main content

ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരണം 8 ന്

2026-27 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് https://admission.vhseportal.kerala.gov.in ൽ ജൂൺ 8 ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകിയാൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം.

അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താവുന്നതാണ്. ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർക്കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ 10 ന് വൈകുന്നേരം 5 വരെ വരുത്താം. അപേക്ഷ നൽകിയിട്ടുള്ള എല്ലാ വിദ്യാർത്ഥികളും ട്രയൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കണം. എല്ലാ ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലെയും ഹെൽപ്‌ഡെസ്‌ക് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം.

പി.എൻ.എക്‌സ്. 1863/2026

date