Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ കോളേജുകളിൽ 2026-27 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്.ഡി.സി ആന്റ് ബി.എം) കോഴ്സിലേക്കുള്ള അപേക്ഷ ജൂൺ 10 മുതൽ ഓൺലൈനായി സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാല ബിരുദം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 വൈകുന്നേരം 5 മണി വരെ. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും https://scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പി.എൻ.എക്‌സ്. 1911/2026
date
- Log in to post comments