Post Category
ടെക്നിക്കൽ അസിസ്റ്റന്റ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരൊഴിവ് നിലവിലുണ്ട്. ഫിസിക്സിൽ ബിരുദവും, ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 20 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 1918/2026
date
- Log in to post comments