Skip to main content

അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ പോളിടെക്‌നിക് കോളേജുകളായ ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്കേരള ഗവ. പോളിടെക്‌നിക് കോളേജ് കോഴിക്കോട്സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന 2026-27 അധ്യയന വർഷത്തെ പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് https://pt.polyadmission.org/ എന്ന വെബ്ബ്സൈറ്റിൽ ലഭ്യമാണ്. ഭിന്നശേഷിയുള്ളവർക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ/ പൊതുമേഖല/ സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമോ, 2 വർഷ ഐ.ടി.ഐ./കെ ജി സി ഇ/വി എച്ച് എസ് ഇ/ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാവും. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയുംപട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് One Time Registration ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി https://pt.polyadmission.org/ എന്ന വെബ്ബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, Govt / Department group സീറ്റുകളിലേക്കുംസ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈൻ ആയി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം ജൂൺ 26 ആണ്. കൂടുതൽ വിവരങ്ങൾ മേൽ പറഞ്ഞ വെബ്ബ് സൈറ്റിലും അതാത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.

പി.എൻ.എക്‌സ്. 1925/2026

date