Skip to main content

കിക്മ എം.ബി.എ അഭിമുഖം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ   (കിക്മ)   എം.ബി.എ.   (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുളള അഭിമുഖം ജൂൺ 11 രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ വച്ച് നടത്തും.

കേരള സർവ്വകലാശാലയുടെയുംഎ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ  നടത്തുന്ന  ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്ബിസിനസ് അനലിറ്റിക്‌സ്ഫിനാൻസ്മാർക്കറ്റിംഗ്ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കുംഫിഷറീസ്‌ സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി  ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദവുംകെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോറുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾ  9496366741/8547618290 എന്നീ നമ്പരുകളിലും,  www.kicma.ac.in വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.എൻ.എക്‌സ്. 1926/2026

date