ഐഎച്ച്ആർഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിൽ പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളോജി ആൻഡ് സ്‌കിൽസിൽ ജൂലൈ 1 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA: ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA: 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (DDTOA : ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (CCLIS : 6 മാസം) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി (PGDCF: ഒരു വർഷം) എന്നീ കോഴ്‌സുകളിലേക്ക് (ഫുൾ ടൈം/പാർട്ട് ടൈം/ഓൺലൈൻ/ഓഫ് ലൈൻ/ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. ഒട്ടേറെ തൊഴിൽ സാധ്യതകൾ ഉള്ളതും, കേരളാ പി.എസ്.സി അംഗീകാരങ്ങളുമുള്ള കോഴ്‌സുകളാണിവ. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡി. യുടെ തിരുവനന്തപുരത്തുള്ള സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളോജി ആൻഡ് സ്‌കിൽസ് മുട്ടട സെന്ററിൽ നേരിട്ട് ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2550612. 8547005087, 9495069307, 8136882389.
പി.എൻ.എക്‌സ്. 1987/2026
- Log in to post comments